പ​ട​യ​ണി ക​ലാ​കാ​ര​ൻ ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ അ​മ​ര​ത്തേ​ക്ക്
Saturday, May 21, 2022 11:10 PM IST
മാ​ന്നാ​ർ: നാ​ട​ൻ പാ​ട്ടു​ക​ളു​ടെ ഉ​പാ​സ​ക​ൻ വി.​ജെ.​കു​ട്ട​പ്പ​ന്‍റെ പി​ൻ​ഗാ​മി​യാ​യി ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ അ​മ​ര​ത്തേ​ക്ക് പ​ട​യ​ണി ക​ലാ​കാ​ര​ൻ. ഗാ​ന​ര​ച​യി​താ​വാ​യ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ.

2014ലെ ​മി​ക​ച്ച ഗാ​ന ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്, 2015ൽ ​മു​തു​കു​ളം രാ​ഘ​വ​ൻ​പി​ള്ള സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം, 2016ൽ ​അ​ക്ഷ​ര​ബോ​ദി​ന പു​ര​സ്കാ​രം, 2018ൽ സാ​ഹി​ത്യ​ചൂ​ഡാ​മ​ണി പു​ര​യ്കാ​രം, 2019ൽ ​ക​ണ്ണ​ശ സ്മാ​ര​ക കാ​വ്യ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. മ​ധു​രൈ കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ എം​എ​യും സ​ര​സ്വ​തി വൈ​ദി​ക ഗു​രു​കു​ല​ത്തി​ൽ നി​ന്നും സം​സ്കൃ​ത ഭാ​ര​തി ബി​രു​ദ​വും നേ​ടി. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ലം മു​ത​ൽ ക​വി​ത​ക​ൾ എ​ഴു​തി തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം പാ​ട്ടി, ത​പ്പ്, തു​ള്ള​ൽ തു​ട​ങ്ങി പ​ട​യ​ണി​യു​ടെ സ​ർ​വ മേ​ഖ​ല​ക​ളി​ലും പ്രാ​വീ​ണ്യം നേ​ടി. നാ​ട​ൻ​പാ​ട്ടി​ലും വ​ഞ്ചി​പ്പാ​ട്ടി​ലും പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

2010ൽ ​അ​വ​ൻ എ​ന്ന സി​നി​മ​യി​ൽ ഏ​ഴു ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു കൊ​ണ്ട് സി​നി​മ ഗാ​ന​ര​ച​നാ രം​ഗ​ത്തേ​ക്കും ക​ട​ന്നു വ​ന്നു. പ​ത്തി​ലധി​കം സി​നി​മ​ക​ൾ​ക്കും നൂറിൽപ​രം ആ​ൽ​ബ​ങ്ങ​ൾ​ക്കും ര​ണ്ടു നാ​ട​ക​ങ്ങ​ൾ​ക്കു​മാ​യി 450ൽ ​അ​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. 2012ൽ ​പ​റ​യാ​ൻ മ​റ​ന്ന​ത് എ​ന്ന ക​വി​താ സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ ക​ല​ക​ളെ കു​റി​ച്ചു​ള്ള പ​ഠ​നം ‘​ത​പ്പു തു​ടി​യും’ എ​ന്ന പേ​രി​ലും പ​മ്പാ​ന​ദി​യു​ടെ പാ​രി​സ്ഥി​തി​ക പ​ഠ​നം ന​ദ്യ​തേ’ എ​ന്ന പേ​രി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ മു​ണ്ട​ങ്കാ​വ് ഓ​ത​റേ​ത്ത് ശി​വ​ശ​ങ്ക​ര​പ്പി​ള്ള ത​ങ്ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഒ.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഭാ​ര്യ ജ്യോ​തി. മ​ക്ക​ൾ:​ഗൗ​തം, ഗൗ​രി, ഗം​ഗ.