വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, May 22, 2022 10:57 PM IST
കാ​യം​കു​ളം: വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് അ​ജി​ത്ത് ഭ​വ​ന​ത്തി​ൽ അ​ജി​ത് (22) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത് . സി ​ഡി നെ​റ്റ് പ്രാ​ദേ​ശി​ക ചാ​ന​ൽ വാ​ർ​ത്ത അ​വ​താ​രി​ക മേ​ഖ ര​ജ്ഞി​ത്ത് ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത് പോ​യ സ​മ​യം മു​ട്ടേ​ൽ പാ​ല​ത്തി​ന് സ​മീ​പം ലി​ഫ്റ്റ് ചോ​ദി​ച്ച ശേ​ഷം ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ട്, അ​ടൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി വ​രെ​യു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി സ​ഞ്ച​രി​ച്ച അ​ന്യ സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ ഡൂ​ക്ക് വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം കാ​യം​കു​ളം ഡി ​വൈ​എ​സ് പി ​അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, ക​ന​ക​ക്കു​ന്ന് സി​ഐ ജ​യ​കൃ​ഷ്ണ​ൻ എ​സ്ഐമാ​രാ​യ ഉ​ദ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ, സി​പി​ഒ മാ​രാ​യ അ​ജി​കു​മാ​ർ, ഷാ​ജ​ഹാ​ൻ, വി​ഷ്ണു എ​സ്.​നാ​യ​ർ , ദീ​പ​ക് ജി, ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.