അ​സീ​സി ഹോ​സ്പീ​സി​ൽ സാ​ന്ത്വ​ന സം​ഗീ​തം
Sunday, May 22, 2022 10:57 PM IST
ആ​ല​പ്പു​ഴ: മ​നോ​ജ് ബാം​ഗ്ളൂ​ർ ആ​ന്‍​ഡ് ടീം ​ഒ​രു​ക്കു​ന്ന സാ​ന്ത്വ​ന സം​ഗീ​തം എ​ന്ന ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ള്ള സം​ഗീ​ത സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3 ന് ​പു​ന്ന​പ്ര അ​സീ​സി ഹോ​സ്പീ​സി​ൽ ന​ട​ക്കും. ഹോ​സ്പീസി​ലെ അ​ന്തേ​വാ​സി​ക​ളി​ലൊ​രാ​ൾ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​നോ​ജ് ബാം​ഗ്ളൂ​ർ ആ​ന്‍​ഡ് ടീം ​മാ​സ​ത്തി​ൽ ഒ​രു പ്രോ​ഗ്രാം കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി രൂ​പം കൊ​ണ്ട ത്. ​കൂ​ട്ട​ത്തി​ൽ കാ​പ്പി​യും മ​റ്റെ​ന്തെ​ങ്കി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും സ്പോ​ണ്‍​സ​ർവ​ഴി ന​ൽ​കും. ഓ​ർ​ഫ​ണോ​ജു​ക​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ, ജ​യി​ൽ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​തു ന​ട​ത്തു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​നം റേ​ഡി​യോ നെ​യ്ത​ൽ നി​ർ​വ​ഹി​ക്കു​ന്നു. ഫാ.​സേ​വ്യ​ർ കു​ടി​യാം​ശേ​രി സ്വാ​ഗ​ത​വും കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​റി​യം ടീ​ച്ച​ർ കൃ​ത​ജ്ഞ​ത​യും പ​റ​യും.