എ​രു​വ​പ്പി​ല പാ​ട​ശേ​ഖ​ര​ത്തി​ൽ പാ​ലം നി​ർ​മി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, May 26, 2022 11:04 PM IST
ആ​ല​പ്പു​ഴ: വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ എ​രു​വ​പ്പി​ല പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ട്ട​ത്തു​രു​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ആ​റു മാ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മു​ള​യും പ​ന​യും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നും മു​തി​ർ​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും പ്ര​യാ​സ​മാ​ണ്. പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വ​സ്തു​വി​ലൂ​ടെ​യാ​ണ്. പാ​ട​ത്ത് വെ​ള്ളം ക​യ​റു​മ്പോ​ൾ യാ​ത്ര അ​പ​ക​ട​ത്തി​ലാ​വും.

ക​മ്മീ​ഷ​ൻ വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഇ​വി​ടേ​ക്ക് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്നും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

താ​ര​ത​മ്യേ​ന വ​രു​മാ​നം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്തി​ന് ഇ​തി​നു​ള​ള ചെ​ല​വ് താ​ങ്ങാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പാ​ലം നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സു​ഗ​മ​മാ​യ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പ​രാ​തി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ സോ​മേ​ഷും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.