സം​രം​ഭ​ക​ര്‍​ക്കു പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, May 26, 2022 11:05 PM IST
എ​ട​ത്വ: ഒ​രുല​ക്ഷം പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ട്ട​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന ശി​ല്പ​ശാ​ല ജൂ​ണ്‍ 13 ന് ​രാ​വി​ലെ 10 ന് ​എ​ട​ത്വ ‌ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ത്തും. ശി​ല്പ​ശാ​ല​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ബ്‌​സി​ഡി സ്‌​കീ​മു​ക​ളെ കു​റി​ച്ചും ബാ​ങ്ക് വാ​യ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ര്‍ ക്ലാ​സു​ക​ള്‍ എ​ടു​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന് 9447666149 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.