കു​ട്ട​നാ​ടി​ന്‍റെ ഷേ​ക്‌​സ്പി​യ​ർ ജോ​സ​ഫ് കു​ഞ്ഞ് പ​ടി​യി​റ​ങ്ങു​ന്നു
Friday, May 27, 2022 10:46 PM IST
മ​ങ്കൊ​മ്പ്: ഷേ​ക്‌​സ്പി​യ​ർ നാ​ട​ക​ങ്ങ​ളു​ടെ ഉ​പാ​സ​ക​നും വി​ശ്വ​സാ​ഹി​ത്യ​കാ​ര​നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ചി​ത​നാ​ക്കു​ക​യും ചെ​യ്ത ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​ൻ ക​ലാ​ല​യ​ത്തി​ൽ നി​ന്നു പ​ടി​യി​റ​ങ്ങു​ന്നു. കു​ട്ട​നാ​ട്ടി​ലെ മി​ത്ര​ക്ക​രി സ്വ​ദേ​ശി​യും ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എ​ൻ.​ജെ. ജോ​സ​ഫ് കു​ഞ്ഞാ​ണ് 31 ന് ​സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ച​മ്പ​ക്കു​ള​ത്തെ അ​ധ്യാ​പ​ന ജി​വി​ത​ത്തി​ൽ ഇ​ദ്ദേ​ഹം ഷേ​ക്‌​സ്പി​യ​റെ​ന്ന വി​ശ്വ​സാ​ഹി​ത്യ​കാ​ര​ന് കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​ത്ത സ്ഥാ​നം ഉ​റ​പ്പി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ഒ​ൻ​പ​തു ഷേ​ക്‌​സ്പി​യ​ർ നാ​ട​ക​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​വും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​നാ​യി സ്ട്രാ​റ്റ്ഫ​ഡ് സ്റ്റേ​ജ് എ​ന്ന പേ​രി​ൽ ഒ​രു സ്ഥി​രം നാ​ട​ക​വേ​ദി​യും സ്ഥാ​പി​ച്ചു.
അ​ഞ്ചു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യാ​ണ് നാ​ട​കാ​വ​ത​ര​ണ​ത്തി​നാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​ത്. നാ​ല്​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​നാ​യി അ​ദ്ദേ​ഹം മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​പ്പോ​ന്ന​ത്. സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ങ്ങ​ളി​ൽ പ്ര​ധാ​ന വേ​ഷ​വും അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ഇ​തി​നു പു​റ​മെ എ​ഡി​റ്റിം​ഗ്, ഡ​ബ്ബിം​ഗ്, റെ​ക്കോ​ഡിം​ഗ് എ​ന്നി​വ നി​ർ​വ​ഹി​ക്കാ​നും മ​റ്റാ​രു​ടെ​യും സ​ഹാ​യം വേ​ണ്ടി​വ​ന്നി​ല്ല. കു​ട്ട​നാ​ട്ടി​ലെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നി​ട്ടും ഉ​ച്ഛാ​ര​ണ​ശു​ദ്ധി​യോ​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​വ​രെ പ്രാ​പ്ത​രാ​ക്കി​യ​ത് ര​ക്ഷി​താ​ക്ക​ളെ പോ​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മെ സ്‌​കൂ​ൾ മാ​നേ​ജു​മെ​ന്‍റും സ​ഹ​അ​ധ്യാ​പ​ക​രും ന​ൽ​കി​യ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും നാ​ട​ക​സ​മി​തി​ക്കു ഉ​ത്തേ​ജ​ന​മാ​യി. ര​ക്ഷി​താ​ക്ക​ൾ മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ സം​രം​ഭ​ത്തി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​താ​യി ജോ​സ​ഫ്കു​ഞ്ഞ് പ​റ​യു​ന്നു.
ക്ലാ​സ് മു​റി​ക​ളി​ൽ പ​ഠി​പ്പി​ച്ച ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ എ​ന്ന​തി​നൊ​പ്പം ഷേ​ക്‌​സ്പി​യ​റി​ന്‍റെ ജീ​വ​ൻ തു​ടി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​ർ​ന്ന ജോ​സ​ഫ് കു​ഞ്ഞെ​ന്ന അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കും.