വോ​യ്‌​സ് ഡോ​ണേ​ഴ്‌​സ് ഫോ​റം ഉ​ദ്ഘാ​ട​നം
Thursday, June 23, 2022 10:41 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ കാ​ഴ്ച പ​രി​മി​തിയു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നാ​യി വോ​യ്‌​സ് ഡോ​ണേ​ഴ്‌​സ് ഫോ​റം ധ്വ​നി ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. കോ​ള​ജ് സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജി​ലെ പ​തി​നൊ​ന്ന് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ധ്വ​നി-2022 മു​ന്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ൽ കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. ജോ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് വോ​യ്‌​സാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നീ​ട് മ​റ്റു ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളും റെ​ക്കോ​ര്‍​ഡ് ചെ​യ്യും. ലൈ​ബ്രേ​റി​യ​ന്‍ ഫാ. ​ടി​ജോ​മോ​ന്‍ മ​തി​ല​ക​ത്തു​കു​ഴി, പ്ര​ഫ. ഡോ. ​ഇ​ന്ദു​ലാ​ല്‍ ജി, ​വോ​യ്‌​സ് ഡോ​ണേ​ഴ്‌​സ് ഫോ​റം അം​ഗ​ങ്ങ​ളാ​യ ഷാ​ജി​മോ​ന്‍ ജോ​സ​ഫ്, എ​ബി ഏ​ബ്ര​ഹാം, ന​യ​ന ബി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.