ലോ​ക ഒ​ളി​മ്പി​ക്സ് ദി​നം
Thursday, June 23, 2022 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ളി​മ്പി​ക് ദി​ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഒ​ളി​മ്പി​ക് റ​ൺ​ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ​വും ആ​ര്യാ​ട് ബി​ലീ​വ് സ്കൂ​ളി​ൽ ന​ട​ന്നു. റാ​ലി​യി​ൽ അ​ഞ്ഞൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഹോ​ക്കി, ഫു​ട്ബോ​ൾ, താ​യ് കൊ​ണ്ടോ, ബാ​സ്ക​റ്റ്ബോ​ൾ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു നി​ർ​വ​ഹി​ച്ചു. സി.​റ്റി. സോ​ജി, ഫാ. ​റെ​ജി റ്റി.​ വ​ർ​ഗീ​സ്, ജോ​ബി റ്റി.​ ഏ​ബ്ര​ഹാം, റൈ​സ​ൽ റ്റി.​എ, സ​ന്ധ്യ, സു​നി​ൽ ജോ​ർ​ജ്, ഹീ​രാ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.