സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് റൂം ലൈ​ബ്ര​റി​ക​ൾ ഒ​രു​ക്കു​ം
Thursday, June 23, 2022 10:45 PM IST
മാ​ന്നാ​ർ: സ​ഹ​ക​ര​ണവ​കു​പ്പി​ന്‍റെ പൊ​തുവി​ദ്യാ​ല​യ സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ൽപ്പെടു​ത്തി മാ​ന്നാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ൾ ഒ​രു​ക്കു​ന്നു. മാ​ന്നാ​ർ ഗ​വ.​ എ​ൽപിഎ​സ്, പാ​വു​ക്ക​ര എ​ച്ച്ഡ​ബ്ള്യു എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക്ലാ​സ്റൂം ലൈ​ബ്ര​റി​ക​ൾ ഒ​രു​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ വ​ൽ​സ​ലാ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ണി ക​യ്യ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്ന​കു​മാ​രി സ്കൂ​ളു​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.