പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം പൂ​ക്കൃഷി​യു​മാ​യി ജൈ​വ​ ക​ർ​ഷ​ക​ൻ
Thursday, June 23, 2022 10:48 PM IST
ആ​ല​പ്പു​ഴ: ഓ​ണ​ത്തി​ന് ജൈ​വ പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം പൂ​കൃ​ഷി​യു​മാ​യി ജൈ​വ​ക​ർ​ഷ​ക​ൻ വി.​പി. സു​നി​ൽ. ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​തി​ന് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ മ​ല​യാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​തി​ൽ വി​യോ​ജി​പ്പു​മാ​യാ​ണ് സു​നി​ലി​ന്‍റെ സം​രം​ഭം. പൂ​ക്ക​ൾ ക​ഞ്ഞി​ക്കു​ഴി​യി​ൽനി​ന്നു ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കും. ബ​ന്ദിയും വാ​ടാ​മ​ല്ലി​യും ജ​മ​ന്തി​യു​മാ​യി വി​വി​ധ ത​രം പു​ഷ്പ​ങ്ങ​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്.

ക​ഞ്ഞി​ക്കു​ഴി ഒ​ന്നാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ​യി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ഏ​ഴു​ത​രം നി​റ​ങ്ങ​ളി​ലെ പു​ഷ്പ​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന തൈ ​ന​ടീ​ൽ ക​ർ​മം കൃ​ഷി ഡെ​പ്യൂ​ട്ടീ​അ​സി​സ്റ്റ​ൻ​റ് ഓ​ഫീ​സ​ർ ജി.​വി. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ ജാ​നി​ഷ് റോ​സ് സാം ​അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വി.​ടി. സു​രേ​ഷ് എ​സ്.​ഡി. അ​നി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.