മ​ണ്ണ​ഞ്ചേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ! മു​ഖ്യ​വി​ത​ര​ണ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ, എത്തുന്നത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ വ​ഴി
Thursday, June 23, 2022 10:49 PM IST
മ​ണ്ണ​ഞ്ചേ​രി: സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​ൻ 103 ഗ്രാം (​എം​ഡി​എം​എ), 1.560 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 385 ഗ്രാം ​ഹാ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ​യു​മാ​യി ആ​ലു​വ സ്വ​ദേ​ശി, സൂ​ര്യ​ന​ഗ​ർ കീ​ഴ്മാ​ട് കോ​തേ​ലി​പ്പ​റ​മ്പ് സു​ധീ​ഷാ(40)​ണ് ജി​ല്ലാ ഡാ​ൻ​സാ​ഫി​ന്‍റെ​യും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ​യും പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ15​ന് 10 ഗ്രാം ​എം​ഡി​എം​എ യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സ് പ്ര​തി മാ​ട്ട ക​ണ്ണ​നെ​യും മ​റ്റ് അ​ഞ്ചു പേ​രെ​യും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ​ക്കു മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് ആ​ലു​വ​ക്കാ​ര​ൻ സു​ധീ​ഷ് ആ​ണെ​ന്നു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലും മ​യ​ക്കു​മ​രു​ന്ന്

സൂ​ര്യ​ന​ഗ​ർ ഭാ​ഗ​ത്തു റോ​ഡി​ൽ സു​ധീ​ഷ് നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ 10 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക​ശേ​ഷി​യു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ 103 ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും നാ​ലു വ​ടി​വാ​ളു​ക​ളും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

സു​ര്യ​ന​ഗ​ർ ഭാ​ഗ​ത്തു ക​ഞ്ചാ​വ് ക​ച്ച​വ​ട​മു​ണ്ടെ​ന്നു പോ​ലീ​സി​നോ​ടു പ​രാ​തി പ​റ​ഞ്ഞ സ്ത്രീ​യെ കാ​റി​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ജി​ല്ല​യി​ലെ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും​ല​ക്ഷ്യം വ​ച്ച് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എം​ഡി​എം​എ, എ​ൽ​എ​സ്ഡി, ക​ഞ്ചാ​വ് , ഹാ​ഷി​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ​വ എ​ത്തു​ന്ന​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി ഐ​എ​സ്എ​ച്ച്ഒ മോ​ഹി​ത് ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നാ​ണ് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന ക​ണ്ണി​യെ പി​ടി​കൂ​ടാ​ൻ ഇ​ട‌ാ​ക്കി‌​യ​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ സേ​വ​ന​വും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചു. വ​ൻ​തോ​തി​ൽ എം​ഡി​എം​എ യും ​ക​ഞ്ചാ​വും ആ​ല​പ്പു​ഴ​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​വ​ഴി എ​ത്തു​ന്നു​ണ്ട്. ഇ​വ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വ് പ​റ​ഞ്ഞു.