ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ൽ ന​ഗ​ര​വ​സ​ന്തം ആ​രം​ഭി​ച്ചു
Thursday, June 23, 2022 10:49 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭാ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ ഓ​ണം വി​പ​ണ​ന​ത്തി​നാ​യി ഒ​രു​ക്കു​ന്ന ബ​ന്തി പൂ​കൃ​ഷി "ന​ഗ​ര​വ​സ​ന്തം' ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​എം. രാ​ജു നി​ർ​വ​ഹി​ച്ചു. തൈ​ക​ളു​ടെ ആ​ദ്യ വി​ത​ര​ണം സി​ഡി​എ​സ്‌ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു നി​ർ​വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, മ​ഞ്ജു, ഷാ​ജി എ​ന്നി​വ​രെ കൂ​ടാ​തെ കൗ​ൺ​സി​ല​ർ​മാ​ർ സി​ഡി​എ​സ്‌ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, സി​ഡി​എ​സ്‌ മെ​മ്പ​ർ​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ രേ​ഷ്മ പ​രി​ശീ​ല​നം ന​ൽ​കി. ആ​ദ്യഘ​ട്ട​ത്തി​ൽ 4000 തൈ​ക​ളാ​ണ് വി​വി​ധ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ ചെ​യ്യു​ന്ന​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തി യി​ലൂ​ടെ ഹ​രി​പ്പാ​ടി​ന് ആ​വ​ശ്യ​മാ​യ ഓ​ണ​പ്പൂക്ക​ൾ ല​ഭ്യ​മാ​ക്കും.