ആലപ്പുഴ: വെള്ളപ്പൊക്കവും പേമാരിയും മൂലം കൃഷിനശിച്ച നെൽകർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ആവശ്യപ്പെട്ടു. കൊയ്ത്ത് മെഷീന്റെ അമിത ചാർജ് കർഷകന് ഇരുട്ടടിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കർഷക യൂണിയൻ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോയി ഉരാംവേലി, സിബിച്ചൻ തറയിൽ, സി.ടി. തോമസ്, നിതിൻ സി. വടക്കൻ, ജോസ് കാവനാടൻ, വർഗീസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബാബു പാറക്കാടൻ-പ്രസിഡന്റ്, ജോസ് കൊറ്റിലങ്ങാട്, സതീഷ് മുട്ടത്ത്, വർഗീസ് കേളഞ്ചേരി, പി.സി. ഉമ്മൻ-വൈസ് പ്രസിഡന്റുമാർ, സോജൻ ചാക്കോ ഇടയ്ക്കാട്-ഓഫീസ് ചാർജ് സെക്രട്ടറി, എ.ജെ. സെബാസ്റ്റ്യൻ, അനിയൻ കൊച്ചുകുന്നേൽ, എം.സി. ചാക്കോ, സ്റ്റാൻലി ജോർജ്, മാണിക്കത്ത് ഷാജി, അനിയൻ കൊളുത്ര-സെക്രട്ടറിമാർ, ജോജോ പട്ടർകളം-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.