എടത്വ: സീനിയര്‍ സിറ്റിസണ്‍ ഫോറം എടത്വയുടെ സൗഹൃദവേദി സെമിനാര്‍ നാളെ ഉച്ചകഴിഞ്ഞ് നാലിന് പയസ് ടെന്ത് ഐറ്റിഐയില്‍ നടക്കും. വാര്‍ധക്യം എങ്ങനെ സന്തോഷകരമാക്കാം എന്നതിനെക്കുറിച്ച് പയസ് ടെന്ത് ഐറ്റിഐ മാനേജര്‍ ഫാ. ജോസ് പുളിന്താനം ക്ലാസ് നയിക്കും.
സംഘാടക
സമിതിയായി
ഹരിപ്പാട്: ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ പ്രതിഭയ്ക്കു നൽകുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അവാർഡ് ഫോർ റിസർച്ച് എക്സലൻസിന് സംഘാടക സമിതിയായി.
പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിൽ കൂടിയ യോഗത്തിൽ വിനോദ് വാരണപ്പള്ളി അധ്യക്ഷനായി. ഡോ. ബാലചന്ദ്ര പണിക്കര്‍ (മുഖ്യരക്ഷാധികാരി), വിനോദ് വാരണപ്പള്ളി, ഡി. അശ്വിനിദേവ് (രക്ഷാധികാരികൾ), പ്രേംസണ്‍ ചേരാവള്ളി (അധ്യക്ഷന്‍), അമല്‍രാജ് (ട്രഷറര്‍), സുരേഷ് കോട്ടയം, ഹരികുമാര്‍ ഇളയിടത്ത് (കോ-ഓർഡിനേറ്റര്‍മാര്‍), സുജാത സരോജം, വന്ദന വിശ്വനാഥ്, ആര്‍ട്ടിസ്റ്റ് സുരേഷ്, പ്രഭാഷ് എരുവ, ജി, ആദര്‍ശ്, കര്ണന്, ടി. സജി, ശശികുമാര്‍ (അംഗങ്ങള്‍).