ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ വ​ള്ളം നീ​റ്റി​ലി​റ​ക്കി
Saturday, June 25, 2022 11:16 PM IST
ആ​ല​പ്പു​ഴ: എ​എ​സ് ക​നാ​ല്‍ ശു​ചീ​ക​ര​ണ​ത്തി​നാ​യി കെ​വി​എം ആ​ശു​പ​ത്രി ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യ്ക്കു വാ​ങ്ങി ന​ല്‍​കി​യ വ​ള്ളം എ.​എം. ആ​രി​ഫ് എം​പി നീ​റ്റി​ലി​റ​ക്കി. ചേ​ര്‍​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​എം ട്ര​സ്റ്റ് എം​ഡി ഡോ.​വി.​വി. ഹ​രി​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി.