സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്നു​വീ​ണു; ജീവനക്കാരി ഭാഗ്യത്തിനു രക്ഷപ്പെട്ടു
Saturday, June 25, 2022 11:16 PM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​നു​ള്ളി​ലെ സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്നു​വീ​ണു. ജീ​വ​ന​ക്കാ​രി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​മ്പ​ല​പ്പു​ഴ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. ഇ​രു​നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ല​മാ​ര​യി​ൽ നി​ന്നു ഫ​യ​ൽ എ​ടു​ക്കാ​നാ​യി മാ​റി​യ സ​മ​യ​ത്താ​ണ് ജീ​വ​ന​ക്കാ​രി ഇ​രു​ന്നി​രു​ന്ന ക​സേ​ര​യി​ൽ സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് വീ​ണ​ത്. പ​രി​മി​ധി​ക​ളു​ടെ ന​ടു​വി​ൽ ക​ഴി​യു​ന്ന ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.