പ​രു​മ​ല സെ​മി​നാ​രി​യി​ല്‍ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്കം
Saturday, June 25, 2022 11:16 PM IST
മാ​ന്നാ​ർ: പ​രു​മ​ല സെ​മി​നാ​രി​യി​ല്‍ പ​രി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ​സ​ഖ​റി​യ മാ​ര്‍ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീത്ത കൊ​ടി​യേ​റ്റി. പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ കെ.​വി.​പോ​ള്‍ റ​മ്പാ​ന്‍, അ​സി.​മാ​നേ​ജ​ര്‍​മാ​യ ഫാ.​ജെ.​മാ​ത്തു​ക്കു​ട്ടി, ഫാ.​എ​ല്‍​ദോ​സ് ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.​
പ​രു​മ​ല സെ​മി​നാ​രി കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും പെ​രു​നാ​ള്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 28,29 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ധാ​ന പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ അ​ഭി.​ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീത്ത പ്ര​ധാ​ന കാ​ര്‍​മി​ക​നാ​കും.