യു​വ​ജ്യോ​തി കെ​സി​വൈ​എം ജ​ന​റ​ൽ അ​സം​ബ്ലി​ക്ക് തു​ട​ക്കം
Saturday, June 25, 2022 11:16 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ർ​മ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന യു​വ​ജ്യോ​തി കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ അ​ർ​ധ​വ​ർ​ഷി​ക ജ​ന​റ​ൽ അ​സം​ബ്ലി പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ ലി​യോ ത​ദ്ദേ​വൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി പ​ങ്കെ​ടു​ക്കു​ന്ന 200 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും വ​രും​കാ​ല ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ണി​യാ​പ്പൊ​ഴി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ജെ. എ​ൽ​റോ​യ്, വി​നീ​ത ലൂ​യി​സ്, ജോ​മോ​ൾ ജോ​ൺ​കു​ട്ടി, എം.​ജെ.​ഇ​മ്മാ​നു​വ​ൽ, ജോ​ൺ ബോ​സ്കോ, ലി​ബി​ൻ, ജി​ത്തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇന്നു വൈ​കി​ട്ടോ​ടെ അ​സം​ബ്ലി അ​വ​സാ​നി​ക്കും.