രാ​ഹു​ൽ ഗാ​ന്ധിയുടെ ഓഫീസ് തകർത്ത സംഭവം! ചേർത്തലയിൽ കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ യോഗം ബഹിഷ്കരിച്ചു
Saturday, June 25, 2022 11:21 PM IST
ചേ​ര്‍​ത്ത​ല: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീസ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ സി​പി​എം ഇ​ര​ട്ട​ത്താ​പ്പ് ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്.

2019ൽ ​എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​സ​ഭ വ​നം മേ​ഖ​ല​യ്ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ബ​ഫ​ർ​സോ​ണാ​ക്കി തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ള്ള​താ​ണ്. എ​സ്എ​ഫ്ഐ യു​ടെ പ്ര​തി​ഷേ​ധം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ന​ട​ത്തേ​ണ്ട​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലൂ​ടെ​യും ര​ക്ത​സാ​ക്ഷി ഫ​ണ്ട് തി​രി​മ​റി​യി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​പ​ഹാ​സ്യ​രാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം നേ​താ​ക്ക​ളു​ടെ​യും അ​റി​വോ​ടെ ന​ട​ന്ന അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

അ​ഡ്വ. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി. ​ഫൈ​സ​ൽ, ബി. ​ഭാ​സി, ബാ​ബു മു​ള്ള​ഞ്ചി​റ, അ​ഡ്വ.​ജാ​ക്സ്ൺ മാ​ത്യു, എം.​എ. സാ​ജു, പ്ര​കാ​ശ​ൻ, ബി​ന്ദു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ജാ​ത സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.