പു​ര​സ്കാ​ര​ദാ​ന​വും അ​നു​മോ​ദ​ന യോ​ഗ​വും
Sunday, June 26, 2022 11:18 PM IST
ആ​ല​പ്പു​ഴ: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രീ​സ് ഫൗ​ണ്ടേ​ഷ​ൻ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഡോ. ​അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ സ്മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ദാ​ന​വും അ​നു​മോ​ദ​ന യോ​ഗ​വും ന​ട​ത്തി. പ​ല്ല​ന എ​സ്.​എ​ൻ ട്യൂ​ട്ടോ​റി​യ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​നം തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. വി​നോ​ദ്കു​മാ​ർ പാ​ണ്ഡ​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​ച്ച്. സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ ഫ​ത്തി​മ റി​സ്വാ​ന, എ. ​സ​ജാ​സ്, ഒ​ൻ​പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ​പ്ല​സ് നേ​ടി​യ എ​സ്. ഹ​രി​ശ്രീ, ദൃ​ശ്യ ലാ​ൽ എ​ന്നി​വ​ർ​ക്ക് ബ്രീ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​ലൂ​യീ​സ് പു​ര​സ്കാ​രം ന​ൽ​കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വൃ​ക്ഷ​ത്തൈന​ട്ടു.

ല​ഹ​രി​വി​രു​ദ്ധദി​നം

മ​ങ്കൊ​മ്പ്: മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് കു​മ​രം​ചി​റ പ​ള്ളി​യി​ൽ യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധദി​നം ആ​ച​രി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. യു​വ​ദീ​പ്തി​യു​ടെ എ​ട​ത്വാ ഫൊ​റോ​ന​യി​ലെ സു​വ​ർ​ണ ജൂ​ബി​ലി പേ​ട​ക പ്ര​യാ​ണ​ത്തി​നും കു​മ​രം​ചി​റ പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി.
ല​ഹ​രി​വി​രു​ദ്ധ, ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ൾ​പ്പെ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ സാ​മൂ​ഹ്യ സേ​വ​ന​പ​രി​പാ​ടി​ക​ൾ പേ​ട​ക​പ്ര​യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കും. യു​വ​ദീ​പ്തി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ ആ​ന​ക്ക​ല്ലു​ങ്ക​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോം​സി പൂ​വ​ത്തോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.