വാ​ഹ​നഷോ​റൂ​മി​ൽനി​ന്ന് പ​ണം അ​പ​ഹ​രി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
Sunday, June 26, 2022 11:20 PM IST
കാ​യം​കു​ളം: വാ​ഹ​നഷോ​റൂ​മി​ൽനി​ന്ന് പ​ണം അ​പ​ഹ​രി​ച്ച​വ​ർ പി​ടി​യി​ൽ. കാ​യം​കു​ളം കെ​പി​എ​സി ജം​ഗ്ഷ​നു വ​ട​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​റ്റ ഷോ​റൂ​മി​ൽ നി​ന്നു പ​ണം മോ​ഷ്ടി​ച്ച പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നൂ​റ​നാ​ട് പാ​ല​മേ​ൽ പ​ണ​യി​ൽ സ​രി​നാ​ല​യം വീ​ട്ടി​ൽ സ​രി​ൻ (37), നൂ​റ​നാ​ട് പാ​ല​മേ​ൽ പ​ണ​യി​ൽ ച​രൂ​ർ വീ​ട്ടി​ൽ ഭു​വ​നേ​ഷ് കു​മാ​ർ (ക​ണ്ണ​ൻ-29) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഷോ​റൂ​മി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് ഡ്രോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,44,600 രൂ​പ ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 21 ന് ​രാ​ത്രി ഏ​ഴി​നും 22നു ​രാ​വി​ലെ ഒ​ന്പ​തി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ടാ​റ്റ ഷോ​റൂ​മി​ൽ അ​ഡ്മി​ൻ എ​ക്സി​ക്യൂ​ട്ടീ​വാ​യ സ​രി​ൻ, ഭു​വ​നേ​ഷ് കു​മാ​റി​നെ പു​റ​ത്തുനി​ർ​ത്തി​യ ശേ​ഷം ഷോ​റൂ​മി​ന്‍റെ പി​റ​കി​ലെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി സ്ക്രൂ ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷോ​റൂ​മി​ലെ സി​സി​ടി​വി ഓ​ഫ് ചെ​യ്ത ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഫോ​ൺ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ​മാ​രാ​യ ഉ​ദ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, ശ​ര​ത്, ശ്രീ​രാ​ജ്, ഷാ​ജ​ഹാ​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.