കി​ന്‍​ഡ​ർ ആ​ശു​പ​ത്രി 10-ാം വാ​ർ​ഷി​കാ​ഘോ​ഷം
Sunday, June 26, 2022 11:20 PM IST
ചേ​ര്‍​ത്ത​ല: കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യു​ടെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ൾ കൃ​ഷിമ​ന്ത്രി പി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ, ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സു​രേ​ഷ്, സി​ഇ​ഒ ര​ഞ്ജി​ത് കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​അ​ന​ന്ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. 15 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​റു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റും.
ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ അ​ട​ക്കം സ്ത്രീ​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന കാ​ന്‍​സ​റി​നെക്കുറി​ച്ചു ജി​ല്ല​യി​ലെ 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തും. ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്.