കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി പി​ടി​ച്ചു​പ​റി; ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Monday, June 27, 2022 10:44 PM IST
മു​ഹ​മ്മ: കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ തൊഴി ലാളികൾ ഗൃ​ഹ​നാ​ഥ​നെ ബ​ന്ധി​യാ​ക്കി പ​ണം ക​വ​ർ​ന്നു. മു​ഹ​മ്മ ല​ക്ഷ്മി സ​ദ​ന​ത്തി​ൽ ബാ​ലാ​ന​ന്ദ​നെ​യാ​ണ് ബ​ന്ദി​യാ​ക്കി​യ​ത്.
സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ തരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ മു​ഹ​മ്മ​യി​ൽനി​ന്നും മൂ​ന്നു പേ​രെ കാ​യം​കു​ള​ത്ത് നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ബാ​ലാ​ന​ന്ദ​ൻ വെ​ള​ളം എ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ​പ്പോ​ൾ മോ​ഷ്ടാ​വ് വീ​ട്ടി​ൽ ക​യ​റി പ​ഴ്‌​സി​ലി​രു​ന്ന 3500 രൂ​പ​യെ​ടു​ത്തു.
ഇ​തു​ക​ണ്ട ബാ​ലാ​ന​ന്ദ​ൻ മോ​ഷ്ടാ​വി​നെ കീ​ഴ്പ്പെടു​ത്താ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ മോ​ഷ്ടാ​വ് ബാ​ലാ​ന​ന്ദ​നെ മു​റി​യി​ലി​ട്ടു പൂ​ട്ടി​യശേ​ഷം ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേട്ടെത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ബാ​ലാ​ന​ന്ദ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
നാ​ലം​ഗ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ചു​റ്റി​ത്തി​രി​ഞ്ഞ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ബാ​ലാ​ന​ന്ദ​നെ ബ​ന്ദി​യാ​ക്കി​യ വി​വ​രം അ​റി​ഞ്ഞ​യു​ട​നെ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ന്നു. മു​ഹ​മ്മ​യി​ൽ നി​ന്ന് ഒ​രാ​ളെ പി​ടി​കൂ​ടി. പു​റ​പ്പെ​ട്ട ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​യാ​ളി​ൽനി​ന്ന് മ​റ്റു​ള്ള​വ​രു​ടെ ഫോ​ൺ ന​മ്പ​രു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് അ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. കാ​യം​കു​ള​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.