സ്വ​യംതൊ​ഴി​ൽ വാ​യ്പ
Tuesday, June 28, 2022 10:31 PM IST
ആ​ല​പ്പു​ഴ: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന സ്വ​യം തൊ​ഴി​ൽ വാ​യ്പാ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 60000 മു​ത​ൽ 50 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ല്‍ 18നും 55​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഈ​ടാ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ വ​സ്തു ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം.
പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 18നും 55​നും മ​ധ്യേ പ്രാ​യ​മു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യി സ്വ​യം തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ഞ്ചു പേ​രി​ൽ കു​റ​യാ​ത്ത ആ​ക്ടി​വി​റ്റി ഗ്രൂ​പ്പു​ക​ൾ​ക്ക് ജാ​മ്യ ര​ഹി​ത വാ​യ്പ​യും ന​ൽ​കും. അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും കോ​ർ​പ്പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ 0477 2262326.

വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക്
ചി​കി​ത്സാ സ​ഹാ​യം

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന കി​ഡ്നി ഫൗ​ണ്ടേ​ഷ​ന്‍ മു​ഖേ​ന ജി​ല്ല​യി​ലെ വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് വി​വ​ര ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. അ​ത​ത് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റേ​ണ്ട​ത്. രോ​ഗ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.