താ​യ്ക്കൊ​ണ്ട പൂ​സെ റ​ഫ​റി റി​ഫ്ര​ഷ്മെ​ന്‍റ് സെ​മി​നാ​ർ
Saturday, July 2, 2022 10:25 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത​ല താ​യ്ക്കൊ​ണ്ട പൂ​സെ റ​ഫ​റി റി​ഫ്ര​ഷ്മെ​ന്‍റ് സെ​മി​നാ​ർ ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​യ്ക്കൊ​ണ്ട അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു, ന​ഗ​ര​സ​ഭാം​ഗം ഹ​രി​കൃ​ഷ്ണ​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഗോ​പി​നാ​ഥ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ. ജോ​ളി, വി.​പി. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ നാ​ളെ വൈ​കു​ന്നേ​രം സ​മാ​പി​ക്കും.