ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Saturday, July 2, 2022 10:25 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നു പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. വു​ഡ്‌​ലാ​ൻ​സ് ഹോ​ട്ട​ല്‍, എ​ക്‌​സ​റെ ജം​ഗ്ഷ​നി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ്, അ​പ്‌​സ​ര ഹോ​ട്ട​ല്‍, ഹോ​ട്ട​ല്‍ ത​റ​വാ​ട്, വ​ള്ള​ക്ക​റി, വീ​ട്ടി​ലെ ഊ​ണ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തത്.

ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ സു​ധീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍​കു​മാ​ര്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​മേ​ഷ്, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.