കൈ​ത​വ​ന​യും കൈ​കോ​ർ​ക്കു​ന്നു
Sunday, July 3, 2022 10:47 PM IST
ആ​ല​പ്പു​ഴ: നി​ർ​മ​ല ഭ​വ​നം നി​ർ​മ​ല ന​ഗ​രം 2.0 അ​ഴ​കോ​ടെ ആ​ല​പ്പു​ഴ എ​ന്ന പ​ദ്ധ​തി​യി​ൽ കൈ​കോ​ർ​ത്ത് കൈ​ത​വ​ന മേ​ഖ​ല​യും. സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ​ത​വ​ന വാ​ർ​ഡി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ തു​ട​ങ്ങും.
ഇ​തി​നാ​യി ശു​ചി​ത്വ സ​മി​തി രൂ​പീ​ക​രി​ച്ചു. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം, ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണം തു​ട​ങ്ങി​യ​വ പ്രാ​വ​ർ​ത്തി​ക​മാ​ക്കും.
പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളെ​യും പ്ര​ദേ​ശ​ങ്ങ​ളെ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് ക്യാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.
നി​ര​വ​ധി പ​ദ്ധ​തി​ക​ൾ
ബ​യോ​ബി​ൻ ച​ല​ഞ്ചി​ലൂ​ടെ വാ​ർ​ഡി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ ഇ​ല്ലാ​ത്ത മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ബ​യോ​ബി​ൻ ഉ​റ​പ്പാ​ക്കും. നി​ല​വി​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം വാ​ർ​ഡി​ൽ 27 ശ​ത​മാ​നം ആ​ണ്. ഇ​ത് 100 ശ​ത​മാ​ന​മാ​ക്കും. ഗൃ​ഹ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം, ശു​ചി​ത്വ റാ​ലി​ക​ൾ ഉ​ൾപ്പെടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബീ​ന ര​മേ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബീ​ന ര​മേ​ശ്‌, കൗ​ൺ​സി​ല​ർ​മാ​ർ എം.​ആ​ർ. പ്രേം, ​ക​വി​ത എ.​എ​സ്, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സു​മേ​ഷ് പ​വി​ത്ര​ൻ, ഷെ​ബീ​ന, കാ​ൻ ആ​ല​പ്പി പ്ര​വ​ർ​ത്ത​ക​ർ ജെ​സ്‌​ന, സ​രി​ഗ, ഐ​ആ​ർ​ടി​സി പ്ര​വ​ർ​ത്ത​ക​ർ വി​ഷ്ണു, നെ​ർ​മി​ൻ ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.