അ​റ​വു​ശാ​ല തു​റ​ക്കു​മോ? ഡി​പി​ആ​ർ ഒ​രു മാ​സ​ത്തി​ന​കം
Sunday, July 3, 2022 10:47 PM IST
ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക അ​റ​വു​ശാ​ല​യു​ടെ വി​ശ​ദ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യി ശു​ചി​ത്വ​മി​ഷ​നെ ന​ഗ​ര​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ൽ വ​ഴി​ച്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​വും കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഡി​പി​ആ​ർ ത​യാ​റാ​ക്കു​ക.
നി​ല​വി​ലു​ള്ള കെ​ട്ടി​ടം, സ്ഥ​ലം എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ പ്ലാ​ൻ ത​യാ​റാ​ക്കി ശു​ചി​ത്വ മി​ഷ​നു സ​മ​ർ​പ്പി​ക്കാ​ൻ തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​സം​ഘം വ​ഴി​ച്ചേ​രി​യി​ൽ നി​ല​വി​ലു​ള്ള അ​റ​വു​ശാ​ല​യി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ലാ​ൻ ത​യാ​റാ​ക്കി ശു​ചി​ത്വ​മി​ഷ​നു കൈ​മാ​റും.
ഇ​തി​നു ശേ​ഷം പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി​യോ​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി ന​ഗ​ര​സ​ഭ​യ്ക്കു ന​ൽ​കും. തു​ട​ർ​ന്ന് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ ശേ​ഷം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ക​ശാ​പ്പ് പെ​രു​വ​ഴി​യി​ൽ
ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് 2009ൽ ​വ​ഴി​ച്ചേ​രി​യി​ൽ ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന്‍റെ വേ​ർ​തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ൻ സ്വീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​അ​റ​വു​ശാ​ല അ​ട​ച്ചു പൂ​ട്ടി​യ​ത്.
ഇ​തി​നു​ശേ​ഷം ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം ന​ട​ത്തി​യ ഇ​ട​ത്, വ​ല​തു മു​ന്ന​ണി​ക​ൾ അ​റ​വു​ശാ​ല പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ല. കി​ഫ്ബി വ​ഴി പു​തി​യ അ​റ​വു​ശാ​ല നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഇ​ട​പെ​ട​ൽ കാ​ര​ണം മു​ട​ങ്ങി. അ​റ​വു​ശാ​ല ഇ​ല്ലാ​ത്ത​തി​നാ​ൽ പ​റ​മ്പു​ക​ളി​ലും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ൽ മാ​ടു​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത്.
പ്ര​തി​സ​ന്ധി​ക്കു തു​ട​ക്കം
50 കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യാ​നും മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ ആ​ധു​നി​ക അ​റ​വു​ശാ​ല​യി​ൽ ദി​വ​സേ​ന 150 കാ​ലി​ക​ളെ വ​രെ ക​ശാ​പ്പ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​ക്കു തു​ട​ക്ക​മാ​യ​ത്. ക​ശാ​പ്പു മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നും സം​ഭ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്ന​തും വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​ന​മി​ല്ലാ​തി​രു​ന്ന​തും ത​ട​സ​മാ​യി.
തു​ട​ർ​ന്ന് അ​റ​വു​ശാ​ല​യ്ക്കു താ​ഴു​വീ​ണു. സ്ഥ​ല​ക്കു​റ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് പ​റ​ഞ്ഞു.