പ്ര​ള​യ​ജ​ലം ഇറക്കത്തിൽ ദു​രി​ത​വും ക​ഷ്ട​പ്പാ​ടും ബാ​ക്കി, ക്യാ​ന്പു​ക​ൾ തു​ട​രു​ന്നു
Saturday, August 6, 2022 10:41 PM IST
മാ​ന്നാ​ർ: മ​ഴ ശ​മി​ച്ചു മാ​നം തെ​ളി​ഞ്ഞ​തോ​ടെ പ്ര​ള​യ​ജ​ലം ഇ​റ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണം കാ​ണി​ച്ചു​തു​ട​ങ്ങി. എ​ങ്കി​ലും പ്ര​ള​യം വി​ത​ച്ച ദു​രി​ത​ങ്ങ​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ര​കൃ​ഷി, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു കാ​ര്യ​മാ​യ ദോ​ഷം സം​ഭ​വി​ച്ചു.

നാ​ലു ദി​വ​സം തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്ന അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് കു​ര​ട്ടി​ശേ​രി വി​ല്ലേ​ജി​ൽ​പ്പെ​ട്ട ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, പ​തി​നേ​ഴ്, പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളി​ലെ പ​കു​തി​യോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ പോ​തു​വു​ർ കൊ​ച്ചു​ത​റ ഭാ​ഗ​ത്തും മ​ണ​പ്പു​റം ഭാ​ഗ​ത്തും പ​ല വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. ഈ ​കു​ടും​ബ​ങ്ങ​ൾ പൊ​തു​വു​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ്. പാ​വു​ക്ക​ര വൈ​ദ്യ​ൻ കോ​ള​നി, ഇ​ട​ത്തെ കോ​ള​നി, കോ​വും​പു​റം കോ​ള​നി, വ​ള്ള​ക്കാ​ലി മേ​ൽ​പ്പാ​ടം വാ​ലേ​ൽ ഭാ​ഗം, ച​ക്കി​ട്ട​പാ​ലം, ചെ​റ്റാ​ല പ​റ​മ്പ്, മാ​ന്ത​റ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ജ​നം ദു​രി​ത​ത്തി​ലാ​ണ്.

മൂ​ർ​ത്തി​ട്ട മു​ക്കാ​ത്താ​രി റോ​ഡി​ൽ കൊ​ച്ചു​വീ​ട്ടി​ൽ പ​ടി​യി​ൽ വെ​ള്ളം ക​യ​റി യാ​ത്ര മു​ട​ങ്ങി. മാ​ന്നാ​ർ വ​ള്ള​ക്കാ​ലി റോ​ഡി​ൽ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട ചി​ല വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ​ വെള്ളത്തിന്‍റെ വരവ് കു​റ​ഞ്ഞു

ക​ല​ങ്ങി മ​റി​ഞ്ഞു​വ​ന്നി​രു​ന്ന കി​ഴ​ക്ക​ൻ വെ​ള്ളം ക​ർ​ഷ​ക​രെ​യും നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. തോ​ടു​ക​ളി​ലെ​യും പാ​ട​ങ്ങ​ളി​ലെ​യും ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പ് ഇ​നി​യും താ​ഴ്ന്നി​ട്ടി​ല്ല. ഇ​ല​മ്പ​നം തോ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു.

അ​ച്ച​ൻ​കോ​വി​ലാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​തി​നാ​ൽ പ്രി​യ​ക്ക​ര ക​ട​വ് പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ല്ല. കു​ട്ടം​പേ​രൂ​ർ ആ​റ്, ചെ​ന്നി​ത്ത​ല പു​ത്ത​നാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

മാ​ന്നാ​ർ ഗ​വ.​എ​ൽ പി ​സ്കൂ​ൾ, നാ​യ​ർ​സ​മാ​ജം സ്കൂ​ൾ, പെ​ര​വൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​രു​ക​യാ​ണ്. എ​ണ്ണ​ക്കാ​ട് ഗ​വ.​യു​പി സ്കൂ​ളി​ലെ ക്യാ​മ്പി​ൽ ഇ​പ്പോ​ൾ 20 കു​ടും​ബ​ങ്ങ​ൾ ഉ​ണ്ട്. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ക്യാ​മ്പു​ക​ൾ ര​ണ്ടു മൂ​ന്നു ദി​വ​സം​കൂ​ടി തു​ട​രും.