വ​ർ​ഷം ര​ണ്ട്; സ്പി​ൽ​വേ ക​നാ​ൽ ആ​ഴം കൂ​ട്ട​ൽ പാ​തി​വ​ഴി​യി​ൽ
Sunday, August 7, 2022 10:05 PM IST
അ​മ്പ​ല​പ്പു​ഴ: ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ സ്പി​ല്‍​വേ ക​നാ​ലി​ന്‍റെ ആ​ഴം കൂ​ട്ട​ൽ. ആ​ഴം കൂ​ട്ട​ൽ കൃ​ത്യ​സ​മ​യ​ത്തു പൂ​ർ​ത്തി​യാ​കാ​ത്ത​തു​കൊ​ണ്ട് കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. ജി​ല്ല​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലു​മാ​യി. ആ​ഴം​കൂ​ട്ട​ൽ പൂ​ർ​ണ​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ട് വേ​ഗം ഒ​ഴി​വാ​കു​മാ​യി​രു​ന്നു. ഇ​തി​നി​ടെ, ക​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​പ്പ​ർ കു​ട്ട​നാ​ട് ഭാ​ഗം വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി‌​യി​ലാ​ണ്.

നീ​രൊ​ഴു​ക്ക്
സാ​വ​ധാ​നം

കു​ട്ട​നാ​ട്ടി​ൽ വ​രു​ന്ന അ​ധി​ക ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ക​നാ​ലി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഒ​രു മ​നു​ഷ്യ​നു നി​ൽ​ക്കാ​ൻ പ​റ്റു​ന്ന അ​ത്ര ആ​ഴം മാ​ത്ര​മേ ഉ​ള്ളൂ. ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും വ​ലി​യ തോ​തി​ലാ​ണ് മ​ണ്ണും ചെ​ളി​യും ഇ​വി​ടെ അ​ടി​യു​ന്ന​ത്. ആ​ഴം കൂ​ട്ടാ​ത്ത​തി​നാ​ൽ ക​ട​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കു സാ​വ​ധാ​ന​മാ​ണ്. 2020 മേ​യ് മു​ത​ലാ​ണ് മ​ണ​ലും ഏ​ക്ക​ലും നീ​ക്കം ചെ​യ്യു​ന്ന ജോ​ലി ആ​രം​ഭി​ച്ച​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലും ഇ​വി​ടെ വ​ൻ​തോ​തി​ൽ മ​ണ​ലും എ​ക്ക​ലും അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു മ​ണ്ണും ചെ​ളി​യും മാ​റ്റി​യാ​ൽ കു​ത്തി​യൊ​ഴു​കി​യെ​ത്തു​ന്ന കി​ഴ​ക്ക​ൻ വെ​ള്ളം കു​ട്ട​നാ​ടി​ന് അ​ധി​ക ഭീ​ഷ​ണി ഉ​യ​ർ​ത്താ​തെ സു​ഗ​മ​മാ​യി ക​ട​ലി​ലേ​ക്ക് ഒ​ഴു​കി മാ​റും
.
ഇ​ഴ​യു​ന്ന പ​ണി​ക​ൾ

തു​ട​ക്ക​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് നേ​രി​ട്ടു ക​രാ​ര്‍ കൊ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ല്‍ ആ​യി​രു​ന്നു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും മ​ണ​ലും എ​ക്ക​ലും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​നാ​യി​ട്ടി​ല്ല. വീ​യ​പു​രം മു​ത​ല്‍ തോ​ട്ട​പ്പ​ള്ളി വ​രെ 11 കി​ലോ​മീ​റ്റ​ര്‍ സ്പി​ല്‍​വേ ക​നാ​ലി​ന്‍റെ ആ​ഴം കൂ​ട്ട​ല്‍ ജോ​ലി​ക​ളാ​ണ് സ്ഥാ​പ​നം ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. സ്പി​ല്‍​വേ പൊ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി​കൂ​ട്ട​ല്‍ ജോ​ലി​യും ക​രാ​റെ​ടു​ത്ത​ത് ഇ​തേ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍, ഇ​വി​ടെ​നി​ന്നു മ​ണ​ലെ​ടു​ക്കു​ന്ന ആ​വേ​ശം ക​നാ​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​ല്‍ കാ​ണു​ന്നി​ല്ല.

3.12 ല​ക്ഷം
ഘ​ന​യ​ടി മ​ണ​ൽ

സ​ർ​ക്കാ​രി​ലേ​ക്കു പ​ണം ന​ൽ​കി ആ​ഴം കൂ​ട്ടു​ന്ന പ​ദ്ധ​തി സ്പി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ നീ​ക്കം ചെ​യ്യു​ന്ന മ​ണ​ൽ ക​രാ​റു​കാ​ര​നു ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി പാ​സോ​ടെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാം.

വീ​യ​പു​രം മു​ത​ല്‍ തോ​ട്ട​പ്പ​ള്ളി​വ​രെ 3.12 ല​ക്ഷം ഘ​ന​യ​ടി മ​ണ​ലാ​ണ് നീ​ക്കം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​തി​ന്‍റെ കാ​ൽ​ഭാ​ഗം പോ​ലും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. നീ​ക്കം ചെ​യ്യ​ൽ ഇ​നി​യും നീ​ണ്ടു​പോ​യാ​ൽ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​തം തു​ട​ർ​ക്ക​ഥ​യാ​കും.

മ​ണ​ലും എ​ക്ക​ലും സ്പി​ല്‍​വേ ക​നാ​ലി​ല്‍ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​കൂ​ടി​യു​ള്ള നീ​രൊ​ഴു​ക്ക് കു​റ​വാ​ണ്. കൂ​ടാ​തെ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​വും നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ഇ​നി​യും കൂ​ടി​യാ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​കും.