ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഓ​ണ​ച്ച​ന്ത​ക​ൾ ആരംഭിക്കും
Monday, August 8, 2022 9:59 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് 107 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കും. 29 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ​യാ​ണ് വി​പ​ണ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ലും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ക​ന്പോ​ള വി​ല​യെ​ക്കാ​ൾ പ​ത്തു മു​ത​ൽ 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലും സ്റ്റോ​റി​ൽ​നി​ന്നു ല​ഭി​ക്കും.
ക​ൺ​സ്യൂ​മ​ർ ഫെ​ഡും മി​ൽ​മ​യും സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഓ​ണ​സ​ദ്യ​ക്ക് ആ​വ​ശ്യ​മാ​യ അ​ഞ്ചി​നം ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ 341 രൂ​പ വി​ല​വ​രു​ന്ന സ്പെ​ഷ​ൽ കി​റ്റ് 297 രൂ​പ​യ്ക്കു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കും. ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജോ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​സ​ലീം, ഡ​യ​റ​ക്ട​ർ കെ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.