ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കാൻ പൂ​ര്‍​ണ​മാ​യി സാ​ധി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
Saturday, August 13, 2022 10:50 PM IST
മാ​വേ​ലി​ക്ക​ര: രാ​ജ്യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തി​ലെ​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​റ​പ്പു​ക​ള്‍ പൂ​ര്‍​ണ​മാ​യ അ​ര്‍​ത്ഥ​ത്തി​ല്‍ പാ​ലി​ക്കു​ന്ന​തി​നും, സാ​മൂ​ഹി​ക​നീ​തി എ​ന്ന ല​ക്ഷ്യം ഭ​ര​ണ​ഘ​ട​നാ പി​താ​ക്ക​ളു​ടെ സ​ങ്ക​ല്‍​പ​പ്ര​കാ​രം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ 75 വ​ര്‍​ഷം കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യ​ത്തി​നു പൂ​ര്‍​ണ​മാ​യി സാ​ധി​ച്ചു എ​ന്നു പ​റ​യാ​നാ​വി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​വേ​ലി​ക്ക​ര​യി​ല്‍ ന​ട​ന്ന സാം​ബ​വ മ​ഹാ​സ​ഭ സം​സ്ഥാ​ന വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് പി.​കെ. ശ​ങ്ക​ര്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ ദീ​പ പ്രോ​ജ്വ​ല​നം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, അ​ഡ്വ. സി​നി​ല്‍​മു​ണ്ട​പ്പ​ള്ളി, സി.​ഡി. കു​ഞ്ഞ​ച്ച​ന്‍, ച​ന്ദ്ര​ന്‍ പു​തി​യേ​ട​ത്ത്, സ​ര​ളാ​ശ​ശി, സ​തീ​ഷ് മ​ല്ല​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ മു​ല്ല​ശേ​രി, കു​ന്ന​ത്തൂ​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍ എന്നിവർ പ്രസംഗിച്ചു.