വ​ള്ളംക​ളി: ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യ്ക്ക് തു​ട​ക്കം
Saturday, August 13, 2022 10:50 PM IST
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മു​ഖേ​ന​യു​ള്ള ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പേ​ടി​എം, ടി​ക്ക​റ്റ് ജീ​നി എ​ന്നി​വ മു​ഖേ​ന​യും ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ണ്ട്. ഇ​തി​ന്‍റെ ലി​ങ്ക് വ​ള്ളം​ക​ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ (nehrutrophy.nic.in) ല​ഭ്യ​മാ​ണ്.

സാ​ധാ​ര​ണ ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന ചൊ​വ്വാ​ഴ്ച്ച ആ​രം​ഭി​ക്കും. കാ​സ​ർ​കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, ഇ​ടു​ക്കി എ​ന്നി​വ ഒ​ഴി​കെ പ​ത്തു ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​കും.