ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ അ​ല​ക്ഷ്യ പാ​ർ​ക്കിം​ഗ്
Sunday, August 14, 2022 11:08 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തെ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ശ​നി​യാ​ഴ്ച ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ക്കാ​നി​ട​യാ​ക്കി​യ​തും ഇ​ത്ത​ര​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​റി​ല്ല. ഇ​ത്ത​ര​ം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ബാ​റ്റ​റി ക​വ​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ബാ​റ്റ​റി ക​വ​ർ​ന്നു. ​ദേ​ശീ​യപാ​ത​യി​ൽ പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട്, വ​ണ്ടാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പാ​ർ​ക്കു ചെ​യ്തി​രു​ന്ന അഞ്ചു സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ആ​റു ബാ​റ്റ​റി​യാ​ണ് ക​വ​ർ​ന്ന​ത്. ജു​മാ​ന എ​ന്ന ബ​സി​ന്‍റെ ര​ണ്ടും വാ​ഴ​വേ​ലി​ൽ, ഹ​ബീ​ബി​യ, ശ്രീവി​നാ​യ​ക, സം​ഗീ​ത എ​ന്നീ ബ​സു​ക​ളു​ടെ ഓ​രോ ബാ​റ്റ​റി​യു​മാ​ണ് ക​വ​ർ​ന്ന​ത്. ബ​സു​ട​മ​ക​ൾ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.