മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​ക​ൾ: മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, August 14, 2022 11:11 PM IST
മ​ങ്കൊ​ന്പ്: മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്കു വ​ഴി​കാ​ട്ടി​ക​ളാ​ക​ണ​മെ​ന്നും സ്നേ​ഹ​ത്തോ​ടെ വ്യാ​പ​രി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ന്ന അ​തി​രൂ​പ​ത മാ​തൃ​വേ​ദി- പി​തൃ​വേ​ദി കു​ട്ട​നാ​ട് മേ​ഖ​ല യു​വ​ദ​ന്പ​തീ സം​ഗ​മ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ർ ത​റ​യി​ൽ. കു​ട്ടി​ക​ളെ സ​ത്യ​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും വ​ഴി​യി​ലൂ​ടെ ന​യി​ക്കു​ന്ന​വ​രാ​ക​ണം മാ​താ​പി​താ​ക്ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് എ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി​ൽ, ഫാ. ​ബി​ജോ എ​രു​പ്പ​ക്കാ​ട്ട്, ആ​ൻ​സി ചേ​ന്നോ​ത്ത്, റോ​യി, ജോ​ജ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി ക്ലാ​സ് ന​യി​ച്ചു.