യു​വാ​വി​ന്‍റെ മ​ര​ണം: ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
Sunday, August 14, 2022 11:12 PM IST
അ​മ്പ​ല​പ്പു​ഴ: റോ​ഡി​ലെ കു​ഴി​ക​ണ്ട് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ​ത​ട്ടി യു​വാ​വ് വീ​ണു​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ വാ​ട​ക്ക​ൽ ലീ​ലാ സ​ദ​ന​ത്തി​ൽ റി​ഷി​കു​മാ​ർ(47) നെ​തി​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ശ​നി​യാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഗീ​താ​ഞ്ജ​ലി​യി​ൽ അ​നീ​ഷ്‌​കു​മാ​ർ(28) ആ​ണ് മ​രി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ റോ​ഡി​ലെ കു​ഴി​ക​ണ്ട് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ പി​ന്നി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ​വ​ന്ന ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ൽ ഇ​ടി​ച്ച് തെ​റി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
യു​വാ​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ടം ന​ട​ന്ന​തോ​ടെ ടൂ​റി​സ്റ്റ് ബ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും നീ​ക്കം ചെ​യ്തു. ദേ​ശീ​യ​പാ​ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി കാ​മ​റ ദ്യ​ശ്യ​ങ്ങ​ൾ പു​ന്ന​പ്ര പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട ന​ട​ന്ന​തി​ന്റെ സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

അ​മൃ​തോ​ത്സ​വ​ം

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മി​സ്ട്ര​സ് ലീ​ന തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​എ​ല്‍. ബി​ന്ദു, ക​ണ്‍​വീ​ന​ര്‍ ടോ​ജോ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.