യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം: സ​മ​യ​പ​രി​ധി നീ​ട്ടി
Wednesday, August 17, 2022 10:42 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് 2021ലെ ​സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ നീ​ട്ടി. വ്യ​ക്തി​ഗ​ത അ​വാ​ര്‍​ഡി​ന് 18-നും 40-​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​നം, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം (അ​ച്ച​ടി, ദൃ​ശ്യ​മാ​ധ്യ​മം), ക​ല, സാ​ഹി​ത്യം, കാ​യി​കം (വ​നി​ത) കാ​യി​കം (പു​രു​ഷ​ന്‍), സം​രം​ഭ​ക​ത്വം, കൃ​ഷി, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മി​ക​വു പു​ല​ര്‍​ത്തു​ന്ന ഓ​രോ വ്യ​ക്തി​ക്കു വീ​ത​മാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ക.
പു​ര​സ്‌​കാ​ര​ത്തി​ന് മ​റ്റൊ​രാ​ള്‍ നാ​മ​നി​ര്‍​ദേശം ചെ​യ്യാം. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ല്‍​കും. യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ത്ത്/യു​വ/അ​വ​ളി​ടം ക്ല​ബ്ബു​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. മി​ക​ച്ച ക്ല​ബ്ബി​ന് 30,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ല്‍​കും. മാ​ര്‍​ഗ​നി​ര്‍​ദേശ​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ വെ​ബ് സൈ​റ്റി​ലും (www.ksywb.kerala.gov.in) ല​ഭി​ക്കും. ഫോ​ണ്‍: 0477 2239736, 9496260067.