ബി​സി​ന​സ് വ​ട്ട​പ്പൂ​ജ്യം; താ​ലൂ​ക്ക് സ​ഹ.​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്കു ന​ൽ​കി​യ​ത് മൂ​ന്ന​ര​ക്കോ​ടി!
Wednesday, August 17, 2022 10:45 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​നു ശേ​ഷം ആ​റു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ഒ​രു രൂ​പ​യു​ടെ ബി​സി​ന​സ് ന​ട​ക്കാ​ത്ത ബാ​ങ്കി​ല്‍ ഈ​ച്ച​യ​ടി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് 2021-22 വ​ര്‍​ഷ​ത്തി​ല്‍ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ന​ല്‍​കി​യ​ത് മൂ​ന്ന​ര​ക്കോ​ടി രൂ​പ.
നി​ക്ഷേ​പ​ക​ര്‍​ക്കു മ​രു​ന്നു​പോ​ലും വാ​ങ്ങാ​ന്‍ പ​ണം കൊ​ടു​ക്കാ​ത്ത ബാ​ങ്കാ​ണ് കോ​ടി​ക​ള്‍ ജീ​വ​ന​ക്കാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​യി ന​ല്‍​കു​ന്ന​ത്. ശ​മ്പ​ളം - 1,85,01,204, ബോ​ണ​സ്-2,87,000, വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ട്-61,490, പെ​ന്‍​ഷ​ന്‍ ഫ​ണ്ട് - 21,97,639, ശ​മ്പ​ള കു​ടി​ശി​ക - 15,13,105, ഡി​എ കു​ടി​ശി​ക -1,16,40,073, ലീ​വ് സാ​ല​റി- 3,86,697, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ് - 1,17,000, ക​ണ്ണാ​ടി അ​ല​വ​ന്‍​സ് 15,000 എ​ന്നീ തു​ക​ക​ളാ​ണ് ബാ​ങ്കി​ല്‍​നി​ന്നു ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ന​ല്‍​കി​യി​ട്ടു​ള്ള​ത്.
കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
സ​ഹ​ക​ര​ണ വ​കു​പ്പ് ആ​ല​പ്പു​ഴ ജെ​ആ​റി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ൾ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ഭ​ര​ണ​സ​മി​തി ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഈ ​തു​ക വി​ത​ര​ണം ചെ​യ്ത​തെ​ന്നു പ​റ​യു​ന്നു.
സം​ഭ​വ​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഭ​ര​ണ സ​മി​തി​ക്കു സ​ഹ​ക​ര​ണ വ​കു​പ്പ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ആ​നു​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന സ​ഹ​ക​ര​ണ വ​കു​പ്പ് നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​ര്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, നി​ക്ഷേ​പ​ക​ര്‍ സ​ഹ​ക​ര​ണ മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്യാ​ര​ണ്ടി ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു മ​ന്ത്രി നി​ക്ഷേ​പ​ക​രോ​ടു പ​റ​ഞ്ഞു. 2020ല്‍ ​ലോ​ണ്‍ തി​രി​കെ കി​ട്ടാ​നു​ള്ള​ത് 45 കോ​ടി​രൂ​പ​യോ​ളം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് അ​ത് 25 കോ​ടി​യോ​ളം മാ​ത്ര​മാ​ണ്.
ത​ക​ർ​ന്നി​ട്ടും
ഗ്രേ​ഡ് മാ​റ്റി​യി​ല്ല
ബാ​ങ്ക് ത​ക​ര്‍​ന്ന​തി​നു ശേ​ഷ​വും സൂ​പ്പ​ര്‍ ഗ്രേ​ഡി​ല്‍​നി​ന്നു ബാ​ങ്ക് സാ​ങ്കേ​തി​ക​മാ​യി മാ​റാ​ത്ത​തു​കൊ​ണ്ടു അ​ന്ന​ത്തെ ശ​മ്പ​ള സ്‌​കെ​യി​ലി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര്‍്ക്കു ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. സൂ​പ്പ​ര്‍ ഗ്രേ​ഡി​ല്‍​നി​ന്ന് ക്ലാ​സ് അ​ഞ്ചി​ലേ​ക്കു ബാ​ങ്കി​നെ മാ​റ്റ​ണ​മെ​ന്നു ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
വി​ത്തെ​ടു​ത്തു കു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് ഭ​ര​ണ​സ​മി​തി​യു​ടേ​തെ​ന്നും യു​ക്തി​യി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​നം അ​ന​വ​ധി നി​ക്ഷേ​പ​ക​രു​ടെ ജീ​വി​തം വ​ച്ചു​ള്ള ക​ളി​യാ​ണെ​ന്നും നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ പ​റ​ഞ്ഞു.
നി​ക്ഷേ​പ​ക​രു​ടെ
യോ​ഗം
ഭ​ര​ണസ​മി​തി​യെ ഒ​ഴി​വാ​ക്കി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​നോ​ടു നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ബി.​ജ​യ​കു​മാ​ര്‍, എം.​വി​ന​യ​ന്‍, വി.​ജി. ര​വീ​ന്ദ്ര​ന്‍, ടി.​കെ.​പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍, ര​മാ രാ​ജ​ന്‍, ശോ​ഭ ഹ​രി​കു​മാ​ര്‍, പ്ര​ഭ ബാ​ബു എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ങ്കി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​നം ആ​വി​ഷ്‌​ക​രി​ക്കാ​നു​മാ​യി താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലെ​യും നി​ക്ഷേ​പ​ക​രു​ടെ യോ​ഗം 23ന് ​വൈ​കുന്നേരം മൂ​ന്നി​ന് മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ ഗാ​ന​സ​ഭ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.