ഇ.​ ജോ​ൺ ജേ​ക്കബ് അ​നു​സ്മ​ര​ണം
Tuesday, September 27, 2022 10:51 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ ക​ർ​ഷ​ക​നേ​താ​വും കു​ട്ട​നാ​ട്ടി​ലെ എം​എ​ൽ​എയും ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​ജോ​ൺ ജേ​ക്ക​ബ്് അ​നു​സ്മ​ര​ണം ന​ട​ത്തി. 44-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ല്ലി​ന്‍റെ നി​ല​വി​ലു​ള്ള ഹാ​ൻ​ഡ്‌​ലിം​ഗ് ചാ​ർ​ജ് 12 രൂ​പ​യി​ൽനി​ന്ന് 150 രൂ​പ​യാ​യി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു ഐ​സ​ക് രാ​ജു, ജോ​സ​ഫുകു​ട്ടി തു​രു​ത്തേ​ൽ, ജോ​സ​ഫ് കെ. നെ​ല്ലു​വേ​ലി, എം.​എ. ചാ​ക്കോ, ജോ​ണി​ച്ച​ൻ മ​ണ​ലി​ൽ, ജോ​ജി ജെ. ​വ​യ​ല​പ്പ​ള്ളി, കെ.​പി.​ കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​വി​ഷ പ്രി​രോ​ധ വാ​ക്‌​സി​ൻ ക്യാ​മ്പ്

മ​ങ്കൊ​മ്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ വാ​ക്‌​സി​ൻ കു​ത്തി​വ​യ്പ് ഇന്നുമുതൽ നടക്കും. വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും തീ​യ​തി​യും. 28ന് -​വാ​ർ​ഡ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 11, 12, 13 മി​ത്ര​ക്ക​രി ദേ​വി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം. 29ന്- ​വാ​ർ​ഡ് നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, 10 മു​ട്ടാ​ർ വെ​റ്റി​ന​റി ഡി​സ്പ​ൻ​സ​റി. രാ​വി​ലെ 10.30 മു​ത​ൽ ഒ​ന്നു വ​രെ​യാ​കും കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.