ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് കടന്നുകളഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍
1297281
Thursday, May 25, 2023 10:55 PM IST
അമ്പലപ്പുഴ: വഴക്കിനിടെ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്പിച്ച ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന് മകന് പൊടിമോനെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവായ പൊടിമോന് പണിക്കു പോകാത്തതിനെ ഭാര്യ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പൊടിമോൻ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കു കയായി രുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിക്കു വേണ്ടി പോലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടയിൽ കാപ്പില്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പൊടിമോൻ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. അന്വേഷണസംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അബൂബക്കർ സിദ്ദിഖ്, ബിപിൻ ദാസ്, വിഷ്ണു, അനീഷ് എന്നിവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.