മൂലം ജലോത്സവം: ആലോചനാ യോഗം
1548195
Monday, May 5, 2025 11:56 PM IST
മങ്കൊമ്പ്: 2025 ജൂലൈ ഒൻപതിനു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ആലോചനാ യോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ എംഎൽഎ കെ.കെ. ഷാജു മുഖ്യാതിഥിയായി. ജലോത്സവ സമിതിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും വള്ളംകളി കുറ്റമറ്റ നടത്തിപ്പും സംബന്ധിച്ച് തഹസിൽദാർ പി.ഡി. സുധി പ്രസംഗിച്ചു. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി 85 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് .ടി.ജി. ജലജാകുമാരി, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മൻമഥൻ നായർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എസ്. ഷൈല, സീനിയർ ക്ലർക്ക് സി. ജോസഫ് തുടങ്ങിയവർ പ്രസംഗിച