സ്കൂൾ മാർക്കറ്റ് 2025 ആരംഭിച്ചു
1548199
Monday, May 5, 2025 11:56 PM IST
അമ്പലപ്പുഴ: സ്കൂൾ മാർക്കറ്റ് 2025 ആരംഭിച്ചു. ആലപ്പുഴ ജില്ലാ പോലീസ് സഹകരണ സംഘം നടത്തുന്ന ഈ വർഷത്തെ സ്കൂൾ മാർക്കറ്റ് ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ടിഡി സ്കൂളിൽ ആരംഭിച്ചു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബു ഉദ്ഘാടനം നിർവഹിച്ചു.
ടിഡി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. പത്മം, എസ്ബിഐ മാനേജർ സുജാത, പോലീസ് സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പോലീസ് ഉദ്യോഗസ്ഥർക്കു പുറമേ പൊതുജനങ്ങൾക്കും ഇവിടെനിന്ന് 50 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങൾ വാങ്ങാവുന്നതാണ്. കേരള സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിർദേശപ്രകാരം കഴിഞ്ഞ അഞ്ചു വർഷമായി സ്കൂൾ വിപണിയിലെ വില നിയന്ത്രിക്കാനായി പോലീസ് സഹകരണസംഘം സ്കൂൾ മാർക്കറ്റ് നടത്തിവരുന്നു.