സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം
1548201
Monday, May 5, 2025 11:56 PM IST
ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച സമാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് താക്കോൽദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ മുഖ്യപ്രഭാഷണം നടത്തി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീത ശ്രീജി, മുതുകുളം പഞ്ചായത്തംഗങ്ങളായ യു. പ്രകാശ്, ശുഭ ഗോപകുമാർ, ബിന്ദു, ശ്രീജ ഇളങ്ങല്ലൂർ, സുസ്മിത, ഷീജ, മഞ്ജു അനിൽകുമാർ, ശ്രീലത, സുനിത, ജി. ലാൽമാളവ്യ, എ. അനസ് എന്നിവർ പ്രസംഗിച്ചു.