പ്രൈം ചെസ് ഫെസ്റ്റിവൽ സമാപിച്ചു
1299826
Sunday, June 4, 2023 6:30 AM IST
ആലപ്പുഴ: 14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ ജില്ലാതല ചെസ് ടൂർണമെന്റ് പ്രൈം ചെസ് അക്കാദമി ഹാളിൽ സമാപിച്ചു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറിൽ അധികം കുട്ടികളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വേദിക് വിശ്വനാഥ് ജില്ലാ ചാമ്പ്യനായി. നിലവിലെ സംസ്ഥാനതല ചാമ്പ്യൻ കൂടിയാണ് വേദിക്.
പ്രൈം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ചെസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സമാപന ചടങ്ങുകൾ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രൈം ചെസ് അക്കാഡമി പ്രസിഡന്റ് പ്രവീൺ വിശ്വനാഥ് അധ്യക്ഷനായി. ബിബി സെബാസ്റ്റ്യൻ, സലിൽ കുമാർ, രമണി ഗിരി അൻസാരെ എന്നിവർ പ്രസംഗിച്ചു.