കടൽ സുരക്ഷാ പരിശീലനം
1338523
Tuesday, September 26, 2023 11:23 PM IST
ആലപ്പുഴ: ആലപ്പുഴ രൂപതയും ആലപ്പുഴ അസാപ്പ് കമ്യൂണിറ്റി സ്കിൽ ഡെവലപ്മെന്റ് പാർക്കിൽ പ്രവർത്തിക്കുന്ന ബോണ്‍ സഫാരിയും സംയുക്തമായി തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്കായി കടൽ സുരക്ഷാ പരിശീലന പദ്ധതി തയാറാക്കുന്നു.
ഇതിനൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീവൻരക്ഷാ സ്ക്വാഡിനും രൂപം കൊടുക്കുന്നു. ഇവയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് ചെറിയ കലവൂരുള്ള അസാപ്പ് സ്കിൽ ഡെവലപ്മെന്റ് പാർക്കിൽവച്ച് ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള നിർവഹിക്കും.
ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ അധ്യക്ഷത വഹിക്കും. ്മത്സ്യത്തൊഴിലാളികൾക്ക് കടൽസുരക്ഷാ പരിശീലനം തുടർച്ചയായി നൽകാനും പദ്ധതിയിട്ടിട്ടുണ്ട്.
രണ്ടു സെക്ഷനായി നടക്കുന്ന പരിപാടിയിൽ ആദ്യ സെക്ഷൻ സിപിആർ എമർജൻസി ഫസ്റ്റ് റെസ്പോണ്ണ്ടർ പ്രോഗ്രാമിന്റെ പരിശീലനം അസാപ്പ് കമ്യൂണിറ്റി സ്കിൽ ഡെവലപ്മെന്റ് പാർക്കിലും കടൽസുരക്ഷാ പരിശീലനം ആലപ്പുഴ രാജാ കേശവദാസ് സ്വിമ്മിംഗ് പൂളിലും നടത്തും.
ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ, പ്രവാസി വ്യവസായി റോയി പി. തിയോച്ചൻ, ബോണ്ട് വാട്ടർ സ്പോർട്സിന്റെ മാനേജിംഗ് ഡയറക്ടർ ജാക്സണ് പീറ്റർ, എഡിഎസ് ഡയറക്ടർ ഫാ. സാംസണ് ആഞ്ഞിലിപ്പറന്പിൽ , ആലപ്പുഴ ഫിഷറീസ് ഡയറക്ടർ ബെന്നി വില്യംസ്, അന്പലപ്പുഴ ഫിഷറീസ് ഓഫീസർ പി.എസ്. സൈറസ്, ജാക്സണ് പൊള്ളയിൽ തുടങ്ങിയവർ പ്രസംഗിക്കും.