മാർ ജോസഫ് ചേന്നോത്ത് മെമ്മോറിയൽ സ്കോളർഷിപ്പുകള്‍ വിതരണം ചെയ്തു
1338999
Thursday, September 28, 2023 10:29 PM IST
ചേര്‍ത്തല: ജപ്പാനിലെ മുൻ വത്തിക്കാൻ നുൺഷ്യോ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന്റെ നാല്പതാം പൗരോഹത്യ ജൂബിലി സ്മരണയായി മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് തീർഥാടന ദേവാലയത്തിൽ തുടക്കം കുറിച്ച സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം ഇടവക വികാരി ഫാ. ആന്റണി ഇരവിമംഗലം നിർവഹിച്ചു.
പ്ലസ്ടുവിനും വേദപാഠത്തിനും കൂടി ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഇടവകയിലെ നാല് വിദ്യാർഥികൾക്ക് പതിനായിരം രൂപ വീതമാണ് ഓരോ വർഷവും നൽകിവരുന്നത്.