റഷ്യൻ ബിഷപ്പും സംഘവും പരുമല സന്ദർശിച്ചു
1339007
Thursday, September 28, 2023 10:33 PM IST
മാന്നാർ: റഷ്യന്‍ ഓര്‍ത്തഡോക്സ് ചർച്ച് പ്രതിനിധി സംഘം പരുമല സെമിനാരി സന്ദര്‍ശിച്ചു. കോട്ടയത്ത് നടക്കുന്ന ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ ഓര്‍ത്തഡോക്സ് ചർച്ചിലെ മൂന്നംഗ പ്രതിനിധി സംഘമാണ് പരുമല സെമിനാരി ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയത്. ബിഷപ് ആന്റണി, ഫാ. സ്റ്റെഫാന്‍, ഫാ. അലക്സാണ്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘമാണ് ഇവിടെ എത്തിയത്.
ഈ സംഘത്തിന് പരുമലയിൽ ഉജ്വല സ്വീകരണമാണ് നൽകിയത്. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. കെ.വി. പോള്‍ റമ്പാന്, അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.