ജില്ലാ ടേബിള്‍ ടെന്നിസ് ആരംഭിച്ചു
1339754
Sunday, October 1, 2023 10:35 PM IST
ആലപ്പുഴ: ജില്ലാ ടേബിള്‍ ടെന്നിസ് ദ്വിദിന ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ (എഡിടിടിഎ) ആഭിമുഖ്യത്തില്‍ ആരംഭിച്ചു. വൈഎംസിഎ-എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നിസ് അരീനയില്‍ എന്‍.സി. ജോണ്‍ ആന്‍ഡ് സണ്‍സ് എംഡി എന്‍.സി.ജെ. ജോണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ടേബിള്‍ ടെന്നിസ് അസോസിയേഷന് ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. എഡിടിടിഎ സെക്രട്ടറി കൃഷ്ണന് വേണുഗോപാല്‍, ഇ.ജേക്കബ് ഫിലിപ്പോസ്, സുനില്‍ മാത്യു ഏബ്രഹാം, ജോണ്‍ ജോര്‍ജ്, ബൈജു ജോര്‍ജ്, റോണി മാത്യു, സമിത് ഭട്ടാചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പുരുഷ, വനിത, ആണ്-പെണ് വിഭാഗങ്ങളില്‍ ഹോപ്സ്, കേഡറ്റ്, ജൂണിയര്‍, യൂത്ത് സിംഗിള്‍സും ഇന്റര്‍ സ്കൂളുമാണ് മത്സര ഇനങ്ങള്‍. മത്സരങ്ങള്‍ ഇന്നു സമാപിക്കും.