മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം കരയ്ക്കടിഞ്ഞു
1340006
Tuesday, October 3, 2023 11:51 PM IST
ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം കരയ്ക്കടിഞ്ഞു. തൃക്കുന്നപ്പുഴ പതിയാങ്കര അമൽ ഭവനത്തിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ചൈതന്യ എന്നു പേരുള്ള കാരിയർ വള്ളമാണ് പൊട്ടിക്കീറിയ നിലയിൽ ആറാട്ടുപുഴ കാർത്തിക ജംഗ്ഷൻ ഭാഗത്ത് അടിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന ചെറിയഴിക്കൽ സ്വദേശികളായ തൈപ്പറമ്പിൽ ബിനിൽകുമാർ (47), കിരൺ ബാബു (21), പതിയാങ്കര പള്ളിപ്പുരയിൽ മനു (25), അമൽ ഭവനത്തിൽ അമൽ (24) എന്നിവരെ മറൈൻ എൻഫോഴ്സ്മെൻറും മറ്റ് വള്ളങ്ങളും രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു. മണിക്കൂറുകൾ പരിശ്രമിച്ചിട്ടും കമിഴ്ന്നു പോയ വള്ളം നിവർത്താനും കരക്കടുപ്പിക്കാനും കഴിഞ്ഞിരുന്നില്ല. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.