സംസ്ഥാന ജൂണിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പിന് ചേര്‍ത്തലയില്‍ തുടക്കം
1373368
Sunday, November 26, 2023 12:36 AM IST
ചേര്‍ത്തല: സംസ്ഥാന ജൂണിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പിന് ചേര്‍ത്തലയില്‍ തുടക്കമായി. 52-ാമത് ചാമ്പ്യന്‍ഷിപ്പിന് ഗവ. ഗേള്‍സ് എച്ച്എസ്എസാണ് വേദിയാകുന്നത്. 14 ജില്ലകളില്‍നിന്ന് ആണ് പെണ് വിഭാഗങ്ങളിലായി 28 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
മത്സരങ്ങള്‍ അഡ്വ.എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ് അധ്യക്ഷനായി. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
കേരള ഖോ-ഖോ അസോസിയേഷന് പ്രസിഡന്റ് കെ.എസ്. ബാലഗോപാലന്, ഖോ-ഖോ ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി.വി. പിള്ള, കേരള ഒളിംപിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ശ്രീകുമാരക്കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായി.
സെക്രട്ടറി ജി. രാധാകൃഷ്ണന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജി.രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ പി. ഉണ്ണിക്കൃഷ്ണന്, എ. അജി, ആശാ മുകേഷ്, കണ്‍വീനര്‍ സജീവ് പി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെഎഎസ് റാങ്ക് ജേതാവ് എന്‍. പ്രദീപ് കുമാര്‍, ദേശീയ താരങ്ങളായ ശ്രീലക്ഷ്മി, ശിവാനി, ജയിംസ്, മുന്‍ ദേശീയ അത്ലറ്റ് ആര്. ശശി, മുന്‍ ദേശീയ ഖോ-ഖോ താരം സുനീതിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആണ്-പെണ് വിഭാഗങ്ങളിലായി എട്ട് ടീമുകള്‍ സെമി ഫൈനലിലെത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് സമ്മാനദാനം നിര്‍വഹിക്കും.